കുളനട മാതൃക ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി  നാഷണല്‍ ആയുഷ് മിഷന്‍ ആരംഭിക്കുന്ന സൗജന്യ യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സുനിത, പഞ്ചായത്ത് അംഗങ്ങളായ, ഗീത ദേവി, പി.കെ. ഉണ്ണികൃഷ്ണ പിള്ള, ബിജു പരമേശ്വരന്‍, വിനോദ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. എസ്. അഞ്ചു എന്നിവര്‍ സംസാരിച്ചു. രോഗത്തിന് മികച്ച ചികിത്സയും ഒപ്പം ആരോഗ്യവും സൗഖ്യവും മുന്‍ നിര്‍ത്തിയാണ് വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനം. എല്ലാദിവസവും ഇവിടെ യോഗ പരിശീലനം ഉണ്ടായിരിക്കും.