കോതമംഗലം നിയോജകമണ്ഡലത്തില്‍ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ വികസനപ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാൻ അവലോകനയോഗം ചേര്‍ന്നു. കിഫ്ബി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് റോഡിന്റെ വികസന പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ സഹകരണം കൂടി അഭ്യര്‍ത്ഥിക്കുന്നതിനായാണ് ആദ്യഘട്ട യോഗം ചേര്‍ന്നത്. യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷനായി. ആദ്യ റീച്ച് ആയ കോട്ടപ്പടി – ചേറങ്ങനാല്‍ മുതല്‍ ഊഞ്ഞാപ്പാറ -കാഞ്ഞിരംകുന്ന് വരെയുള്ള 13.7 കിലോമീറ്റര്‍ ദൂരത്തിനായി കിഫ്ബിയില്‍ നിന്നും 65.67 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചിട്ടുള്ളത്.

കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അനു വിജയനാഥ്, ജോമി തെക്കേക്കര, ലിസി ജോസഫ്, ആശ അജിന്‍, മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.റ്റി പൗലോസ്, പി.സി ജോര്‍ജ്, കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി മാത്യു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലക്ഷ്മി.എസ്.ദേവി, അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.മുഹസീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി
റോഡ് കടന്നുപോകുന്ന മേഖലകളിലെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ ഉടന്‍ ചേരുന്നതിനും യോഗത്തിൽ തീരുമാനമായി.