പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 18, 19 വാർഡുകളിലായി വാടയ്ക്കകം റോഡ് കാന സഹിതം പുനർ നിർമിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ നിർവഹിച്ചു. ആധുനിക നിലവാരത്തിലുള്ള പദ്ധതി യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം വെള്ളക്കെട്ട് മൂലമുള്ള പ്രശ്നങ്ങൾക്ക് വിരാമമിടുമെന്നും എം എൽ എ പറഞ്ഞു. 320 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. കാനയ്ക്കും 320 മീറ്റർ ദൈർഘ്യമുണ്ടാകും. നിയോജക മണ്ഡലം ആസ്തിവികസനം, ഹാർബർ എഞ്ചിനീയറിംഗ് ഫണ്ട് വിഹിതത്തിൽ 27.20 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. വൈസ് സിഡന്റ് എ എൻ ഉണ്ണികൃഷ്ണൻ, മെംബർമാരായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ , ലീമ ജിജിൻ, ഹാർബർ എഞ്ചിനീയറിംഗ് ഓവർസീയർ എൻ വി വിപിൻ എന്നിവർ പ്രസംഗിച്ചു.