സംസ്ഥാന ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ), കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികകളിലാണ് ഒഴിവ്.
കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ) തസ്തികയിൽ അപേക്ഷിക്കുന്നതിന് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണു യോഗ്യത. ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ്, സർവകലാശാല കോളേജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവിടങ്ങളിൽനിന്നു വിരമിച്ചവർക്ക് മുൻഗണന. പ്രതിമാസം 35000 രൂപയാണു ശമ്പളം. പരമാവധി പ്രായം 63 വയസ്.

കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികയിൽ അപേക്ഷിക്കുന്നതിന് ബോട്ടണി, ഫോറസ്റ്ററി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ വിഷയങ്ങളിലൊന്നിൽ ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ് എന്നീ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. ശമ്പളം പ്രതിമാസം 35000 രൂപ. പരമാവധി പ്രായം 63 വയസ്.
വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ 22  എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും. 01.02.2022 ന് സംസ്ഥാന ഔഷധസസ്യ ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.