ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്റർ/ മേഖലാ പ്രതിനിധികളെ ഉൾപ്പെടുത്തി ‘മലയാൺമ 2022’ എന്ന പേരിൽ ലോക മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ 21ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരിക്കും. മാതൃഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രചാരണത്തിനും പരിപോഷണത്തിനുമായി മലയാളം മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഭാഷാപ്രതിഭാ പുരസ്‌കാരം, സുഗതാഞ്ജലി പ്രവാസിപുരസ്‌കാരം, കണിക്കൊന്ന പുരസ്‌കാരം എന്നിവ മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നൽകുന്നത്.
