അനെർട്ടിന്റെ സൗരതേജസ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21,22,23 തിയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. 40 ശതമാനം സബ്‌സിഡിയോടെയാണ് 25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയ പദ്ധതി നടപ്പാക്കുന്നത്. ഊർജ്ജമിത്ര സെന്ററുകൾ വഴി നടപ്പാക്കുന്ന പദ്ധതിയുടെ സ്‌പോട്ട് രജിസ്ര്‌ടേഷനായി കൺസ്യൂമർ നമ്പർ, ആധാർ കാർഡ്, ഫോൺ എന്നിവ കരുതേണ്ടതാണെന്ന് അനെർട്ട് ജില്ലാ ഓഫീസ് എഞ്ചിനീയർ അറിയിച്ചു. 1225 രൂപ ഓൺലൈനായി അടച്ച് പദ്ധതിയുടെ ഭാഗമാകാം. കൂടുതൽ വിവരങ്ങൾക്ക്

ഊർജ്ജമിത്ര നെയ്യാറ്റിൻകര 9496366351
ഊർജ്ജമിത്ര പാറശാല 9188328137, 9188326137
ഊർജ്ജമിത്ര കാട്ടാക്കട 8593027929,8593005365
സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി വെടിവെച്ചാൻ കോവിൽ 0471-2408877,9495608877
അനെർട്ട് തിരുവനന്തപുരം ജില്ലാ ഓഫീസ് 0471-2304137,9188119401
ഊർജ്ജമിത്ര വർക്കല 9074900951