കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള എല്ലാ ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ ഫെബ്രുവരി 28 ന് മുന്‍പായി യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫോമില്‍ രേഖപ്പെടുത്തി നല്‍കണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മാതൃക കൃഷി ഭവനുകളില്‍ ലഭ്യമാണ്.