സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. അനുമോദന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷനായിരുന്നു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്കിനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.എസ്. താഹ, എം.വി. പ്രിയ, വത്സല മോഹന്‍, എ. ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, എ. ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.