ദുരന്ത മുഖങ്ങളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ സേന ഒരുങ്ങുന്നു. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പരിശീലനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കൊച്ചി സര്‍വകാലശാലയില്‍ നടക്കുന്ന ദ്വിദിന പരിശീലനപരിപാടിയില്‍ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തല ക്യാപ്റ്റന്‍മാര്‍ പങ്കെടുത്തു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ.റോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. ശ്രീകല പ്രവര്‍ത്തനരീതി വിശദീകരിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ എ.ആര്‍.രഞ്ജിത്ത്, കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ജില്ലാ ക്യാപ്റ്റന്‍ എ.കെ.അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച്ച നടക്കുന്ന സമാപന സമ്മേളനം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് ഉദ്ഘാടനം ചെയ്യും.