ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ പി. എ അബൂബക്കര്‍, കെ.വി ട്രീസ മോളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റാണി മത്തായി, രാമചന്ദ്രന്‍, ഹാന്‍സണ്‍ മാത്യു, കെ.എസ് ഷെഹന, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ ജയകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗമായ ഉഷ രവി, ആലങ്ങാട് കൃഷി ഓഫീസര്‍ ചിന്നു ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിദ്യ ഗോപിനാഥ്, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ടി.എന്‍ നിഷില്‍, കര്‍ഷക ഗ്രൂപ്പ് പ്രസിഡന്റ് പി.എ ഹസൈനാര്‍ എന്നിവര്‍ പങ്കെടുത്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എവര്‍ ഗ്രീന്‍ കര്‍ഷക സ്വയം സഹായ സംഘത്തിനാണ് പച്ചക്കറി കൃഷിയുടെ മുഖ്യ ചുമതല.