വാരപ്പെട്ടിയിലെ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഇനി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിവര്‍വ്വഹിച്ചത്. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് വാരപ്പെട്ടി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോ മാവേലി സ്‌റ്റോറിനെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തിയത്. മെച്ചപ്പെട്ട സൗകര്യങ്ങളോടെ വാരപ്പെട്ടി മുകളേല്‍ പ്ലാസ ബില്‍ഡിംഗിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയില്‍, മികച്ച ഗുണനിലവാരത്തോടെ, മെച്ചപ്പെട്ട സൗകര്യത്തില്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സപ്ലൈകോ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നത്.

പ്രാദേശികതലത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ ഭദ്രദീപം തെളിയിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായർ ആദ്യവില്‍പന നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,
ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡയാന നോബി, വാര്‍ഡ് മെമ്പര്‍ പ്രിയ സന്തോഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ദീപ ഷാജു, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം സെയ്ത്, വാർഡ് മെമ്പർമാരായ സി.ശ്രീകല, ദിവ്യ സലി, എം.പി വര്‍ഗ്ഗീസ്, എം.ഐ കുര്യാക്കോസ്, പി.എസ് നജീബ്, കെ.ബി മുഹമ്മദ്, ഇ.എസ് ശശികുമാര്‍, വി.ആർ ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സപ്ലൈകോ മേഖലാ മാനേജര്‍ എല്‍.മിനി കൃതജ്ഞത അര്‍പ്പിച്ചു.