12 പരാതികളില്‍ പരിഹാരമായി

യുവജന കമ്മീഷന്‍ തിരുവനന്തപുരം ജില്ലാ അദാലത്തില്‍ 12 പരാതികളില്‍ പരിഹാരമായി. കനത്ത മഴയില്‍ വീട് തകരുകയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്ത നെുമങ്ങാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സാ സഹായം അനുവദിച്ചതായും വീട് നിര്‍മാണത്തിന് നഗരസഭ വിവിധ ഗഡുക്കളായി നാല് ലക്ഷം രൂപ അനുവദിച്ചതായും നഗരസഭാ സെക്രട്ടറി അദാലത്തിലെത്തി അറിയിച്ചു. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 21 പരാതികളാണ് ലഭിച്ചത്. 9 പരാതികള്‍ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി.

പുതിയതായി നാല് പരാതികളാണ് ലഭിച്ചത്. കേരളത്തിന് പുറത്തുള്ള അംഗീകൃത ആരോഗ്യ സര്‍വ്വകലാശാലകളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍, അടിയന്തര പ്രാധാന്യത്തോടെ വ്യവസ്ഥകള്‍ പാലിച്ച് രജിസ്ട്രേഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ പരിഗണനക്കായ് സമര്‍പ്പിച്ചു. കമ്മീഷന്‍ അംഗം പി.എ.സമദ്, കമ്മീഷന്‍ സെക്രട്ടറി ക്ഷിതി വി. ദാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷീജ.കെ, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജോണ്‍ ചെറിയാന്‍ എന്നിവരും പങ്കെടുത്തു.