വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ. തങ്കച്ചന്‍, മോളിക്കുട്ടി പോള്‍, സി.വി. അഖില, മെമ്പര്‍മാരായ ഇ.ടി. ജോസ്, ജയിംസ്, സി.പി.സുരേശന്‍ എന്നിവര്‍ സംസാരിച്ചു.
