റേഷൻകട വഴി മികച്ച ഉത്പന്നങ്ങൾ ലഭിക്കുന്നതിൽ സന്തോഷമറിയിച്ച് ഗുണഭോക്താക്കൾ
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഫെബ്രുവരിൽ നടത്തിയ ഫോൺ ഇൻ പരിപാടി മുഖേന കാർഡ് മാറ്റി നൽകുന്നതിന് അപേക്ഷ നൽകിയവരിൽ അഞ്ചു പേർക്ക് മുൻഗണനാ കാർഡ് നൽകാൻ തീരുമാനമായി.
ഫോൺ-ഇൻ പരിപാടി മുഖേന ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗവും മുൻഗണനാ കാർഡുകൾ ലഭിക്കുന്നതിനായിരുന്നു. 14 പേരുടെ അപേക്ഷ പരിശോധിച്ചതിൽ മുൻഗണനാ കാർഡ് അനുവദിക്കുന്നതിനുള്ള ഘടകങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി പരിഗണിക്കാൻ കഴിയില്ലെന്ന് അപേക്ഷകരെ അറിയിച്ചു. രണ്ട് അപേക്ഷകൾ ബന്ധപ്പെട്ട താലൂക്ക് ഓഫിസുകൾ വഴി നൽകുന്നതിനും ഒരെണ്ണം നിലവിലെ കാർഡിലെ ന്യൂനത പരിഹരിച്ച ശേഷം അപേക്ഷിക്കാനും നിർദേശം നൽകി.
ഈ മാസത്തെ ഫോൺ-ഇൻ പരിപാടി ഇന്നലെ(05 മാർച്ച്) നടന്നു. സംസ്ഥാനത്തെ റേഷൻ കടകൾ വഴി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ മികച്ച ഗുണനിലവാരമുള്ളതാണെന്നും ഗുണമേ•യുള്ള ഉത്പന്നങ്ങൾ നൽകാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും പരിപാടിയിൽ പങ്കെടുത്തവർ മന്ത്രിയെ അറിയിച്ചു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കൃത്യമായ അളവിലും തൂക്കത്തിലും അവ ഗുണഭോക്താക്കൾക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ലഭിച്ച പരാതികൾ പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
