നേമം ബ്ലോക്ക് പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന് (7 മാർച്ച്) കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. വൈകുന്നേരം 5ന് തൂങ്ങാംപാറ ഇണ്ടന്നൂരിൽ നടക്കുന്ന ചടങ്ങിൽ കർഷക ഗ്രൂപ്പുകൾക്കുള്ള കാർഷികോപകരണങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്‌ടോപ്പുകൾ എന്നിവ വിതരണം ചെയ്യും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.