മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ മാര്‍ച്ച് 10ന് നേമം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മുതല്‍ ഒരുമണി വരെയാണ് സിറ്റിംഗ്. നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും സിറ്റിംഗില്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.