ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റ മുതിര്‍ന്ന വിഭാഗമായ റോവേഴ്‌സ് ആന്‍ഡ് റേഞ്ചേഴ്‌സ് സംസ്ഥാനതല അഡ്വഞ്ചര്‍ ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ഈ മാസം 11 മുതല്‍ 13 വരെ പെരുമ്പള പറങ്കിമാവിന്‍ തുരുത്തില്‍ നടക്കുന്ന ക്യാമ്പിന്റെ ലോഗോ ആണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തത്.
വിദ്യാനഗര്‍ സ്‌കൗട്ട് ഭവനില്‍ നടന്ന പരിപാടിയില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിഇഒ എന്‍ നന്ദികേശ, റോവര്‍ വിഭാഗം സംസ്ഥാന കമ്മീഷണര്‍ അജിത് സി കളനാട്, റെയിഞ്ചേഴ്‌സ് വിഭാഗം സംസ്ഥാന കമ്മീഷണര്‍ കെ ആശാലത എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ കെ പ്രഭാകരന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കോറോത്ത് ഭാര്‍ഗവിക്കുട്ടി നന്ദിയും പറഞ്ഞു.