കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കേരളത്തിൽ വ്യത്യസ്തവും വെല്ലുവിളികളും നേരിടുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന 13 വനിതളെ ആദരിച്ചു. അവരുടെ ജീവിതകഥ ആസ്പദമാക്കി തയാറാക്കിയ ‘ഉയരെ’ എന്ന പുസ്തക പ്രകാശനം സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആരോഗ്യവും വനിതാ ശിശുക്ഷേമവും വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ്, പ്ലാനിംഗ് ബോർഡ് അംഗങ്ങളായ മിനി സുകുമാർ, കെ. രവിരാമൻ, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ടി.കെ. രാജൻ, ജി. ബൈജു, കെ. മല്ലിക, കിലെ സീനിയർ ഫെലോ ജെ.എൻ. കിരൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
