എറണാകുളം: ഗാർഗികപീഢന അതിജീവിതർക്കും ദുരിതബാധിതരായ മറ്റു വനിതകൾക്കുമായുള്ള നൈപുണ്യ പരിശീലനം എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. നാഷണൽ ഹെൽത്ത് മിഷൻ, ജനറൽ ആശുപത്രി, ഭൂമിക എന്നിവയുടെ സയുക്ത ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാലോഷത്തിൽ വച്ച് പദ്ധതിയ്ക്ക് തുടക്കമായി. ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹകരണത്തോടെയാണ് പരിശീലനം.

ആഘോഷച്ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത.എ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആഷാ ജോൺ, ഡോ. മീന ബീവി , ഡോ. പാർവ്വതി.എ, നഴ്സിംഗ് സൂപ്രണ്ട് ലിസ്സി തോമസ്, ഭൂമിക കോർഡിനേറ്റർ മുംതാസ് .യു.സി, ആശാ കോർഡിനേറ്റർ സജന കിഷോർ, സ്റ്റോർ സൂപ്രണ്ട് ജയശ്രീ .ബി.കെ, ഗീത സുരേഷ്, ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് സെന്റർ മാനേജർ അഖില റെനീഷ് എന്നിവർ പങ്കെടുത്തു. ഓങ്കോളജി വിഭാഗത്തിലെ മുതിർന്ന ജീവനക്കാരിയായ ലൈല കെ.ജെ യെ വനിതാദിനത്തോടനുബന്ധിച്ച് ആദരിച്ചു. ആശാവർക്കർമാരുടെ പോസ്റ്റർ രചനാമത്സരവും പ്രദർശനവും നടന്നു.