ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കേരള സംസ്ഥാന യുവജന ബോര്‍ഡ് രൂപീകരിച്ച അവളിടം യുവതി ക്ലബും, സി ഡി എസും, സംയുക്തമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വനിത ജനപ്രതിനിധികള്‍, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക
പ്രവര്‍ത്തകരായ വനിതകള്‍ എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും , തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി കമ്പല്ലൂര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി മാണി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.മോഹനന്‍, കൃഷി ഓഫിസര്‍ ഉമ എസ് , അവളിടം യുവതി ക്ലബ് സെക്രട്ടറി പത്മാവതി ഇ.ടി, ട്രഷറര്‍ സിനി തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പത്മാവതി തുടങ്ങിയവര്‍ സംബന്ധിച്ചു.
