കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സീതാലയം, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഏകദിന സെമിനാറും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടന്ന പരിപാടി ദന്തല്‍ സര്‍ജനും സിനിമാ താരവുമായ ഡോ. വൃന്ദ എസ്.മേനോന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ രജിത റാണി അധ്യക്ഷയായി. ഡി എം ഒ (ഹോമിയോ) ഡോ. ഐ.ആര്‍.അശോക് കുമാര്‍ മുഖ്യാതിഥിയായി.ചടങ്ങില്‍ ഡോ. വൃന്ദഎസ്.മേനോന്‍ , ഡോ. പൂജ, രേഷ്മ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് പ്രതീക്ഷകളുടെ സ്ത്രീ ലോകം ലോകം എന്ന വിഷയത്തില്‍ പയ്യന്നൂര്‍ എ ഡബ്ല്യു എച്ച് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ താനിയ കെ.ലീല , സീതാലയം സൈക്കോളജിസ്റ്റ് ജംലി ജാസില നൗഫല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സീതാലയം കണ്‍വീനര്‍ ഡോ. പി.പി.ശ്രീജ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ സീതാലയം ഡോ. ഷാഹിന സലാം നന്ദിയും പറഞ്ഞു.