മൃഗസംരക്ഷണവകുപ്പ് കര്‍ഷകര്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇറച്ചിക്കോഴി വളര്‍ത്തല്‍ (മാര്‍ച്ച് 9,10), ടര്‍ക്കി വളര്‍ത്തല്‍ (മാര്‍ച്ച് 16), താറാവ് വളര്‍ത്തല്‍ (മാര്‍ച്ച് 22), തീറ്റപ്പുല്‍കൃഷി (മാര്‍ച്ച് 24) എന്നിവയില്‍ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രത്തില്‍വെച്ചാണ് പരിപാടി നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ പരിശീലനകേന്ദ്രത്തില്‍ നേരിട്ടെത്തിയോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2732918.