തിരുവനന്തപുരം വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റീം കിച്ചന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു.രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം ഒരുമിച്ച് പാചകം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ളതാണ് സ്റ്റീം കിച്ചന്‍. പാചകവാതക ഉപയോഗം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് രണ്ടര ലക്ഷം രൂപ ചെലവായി.

പരിമിതികളെ അതിജീവിച്ചാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗം മുന്നേറുന്നതെന്ന് എം.എല്‍.എ പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദുലേഖ, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി കെ എസ്, വെള്ളനാട് ഗവ:വി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ഷീജ പി വി, ഹെഡ്മിസ്ട്രസ് രാജികുമാരി എസ് വി, മറ്റു ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.