നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ ജില്ലയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി സംവദിക്കും. രാവിലെ 11ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. മനസോടിത്തിരി മണ്ണ് കാമ്പയിനിന്‍റെ ഭാഗമായി ലൈഫ് ഭവന പദ്ധതിക്ക് സൗജന്യമായി ഭൂമി നല്‍കിയ രശ്മി ഗോപകുമാര്‍ ചടങ്ങില്‍ വെച്ച് സമ്മതപത്രം കൈമാറും. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.പി സംഗീത, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ.ഡി മഹീന്ദ്രന്‍, മുനിസിപ്പല്‍ ചേംബര്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷേര്‍ളി ഭാര്‍ഗവന്‍, ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ് എന്നിവര്‍ സംസാരിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി(റൂറല്‍) ഡോ. ഷര്‍മ്മിള മേരി ജോസഫ്, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം.പി അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, അഡീഷണല്‍ ഡെവലപ്പ്‌മെന്‍റ് കമ്മീഷണര്‍ വി.എസ് സന്തോഷ് കുമാര്‍, ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബി. ശോഭന കുമാരി, എ.യു.ഇ.ജി.എസ്. പ്രൊജക്ട് ഓഫീസര്‍ എസ്. സുബോധ്, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എഫ് ജോസഫ്, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സന്നിഹിതരാകും.