ആരോഗ്യശീലങ്ങള്‍ ചെറുപ്പത്തിലേ പാലിക്കുന്നതിനായി കുട്ടികള്‍ക്ക് അറിവും പ്രചോദനവും നല്‍കുന്നതിനായി ആരോഗ്യ പാഠം കുട്ടികള്‍ക്കായി എന്ന പേരില്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് പ്രകാശനം ചെയ്തു. സ്‌കൂള്‍ ലൈബ്രറികള്‍ വഴിയാണ് പുസ്തകങ്ങള്‍ കുട്ടികളിലേക്ക് എത്തുക. ഒരു സ്കൂളിന് രണ്ടു പുസ്തകങ്ങള്‍ നല്‍കും.

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജമുന വര്‍ഗ്ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ.കെ. ദീപ്തി, ഡോ.അനു വര്‍ഗ്ഗീസ്, ആര്‍.സി.എച് ഓഫിസര്‍ ഡോ.ദിലീപ്കുമാര്‍, മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ എന്നിവര്‍ പങ്കെടുത്തു.

നാഷണല്‍ പ്രോഗ്രാം ഓണ്‍ ക്ലൈമറ്റ് ചേഞ്ച്‌ ആന്‍ഡ് ഹ്യൂമന്‍ ഹെല്‍ത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍, എന്നിവിടങ്ങളില്‍ വൈദ്യുതി പാഴാക്കരുതെന്ന സന്ദേശം എത്തിക്കുന്നതിന് തയ്യാറാക്കിയ പോസ്റ്ററിന്‍റെ പ്രകാശനവും കളക്ടര്‍ നിര്‍വ്വഹിച്ചു.