പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി മാര്‍ച്ച് ഏഴു മുതല്‍ ജില്ലയില്‍ ആരംഭിച്ച മിഷന്‍ ഇന്ദ്രധനുഷുമായി ബന്ധപ്പെട്ട് ജില്ലയില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.

മീസല്‍സ് ആന്‍ഡ് റൂബല്ല പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ രാജ്യാന്തര വിദഗ്ദനായ ഡോ.റോബര്‍ട്ട് ലിങ്കിന്‍സിന്റെ നേതൃത്വത്തില്‍ ഡോ.ആശിഷ് സതാപതി, ഡോ.അരുണ്‍ കുമാര്‍, ഡോ.പ്രതാപ ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് ജില്ലയില്‍ എത്തിയത്. പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലും ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സംഘം സന്ദര്‍ശനം നടത്തി.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംഘം മിഷന്‍ ഇന്ദ്രധനുഷിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗ്ഗീസ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എസ്.ആര്‍. ദിലീപ് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.കെ. ദീപ്തി, ഡോ. അനു വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ എന്നിവര്‍ പങ്കെടുത്തു.