ഷി പദ്ധതിയുടെ ഭാഗമായി ആലപ്പുഴ സെന്‍റ് ജോസഫ് വിമന്‍സ് കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ഇന്‍റലിജന്‍സ് ഐ.ജി ഹര്‍ഷിത അട്ടലൂരിയും മുഖ്യാതിഥികളായി പങ്കെടുത്തു.
വനിതാ ശിശു വികസന വകുപ്പും ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള സ്റ്റാര്‍ വിഭാഗവും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കുടുംബങ്ങളില്‍ നിന്ന് തന്നെ സ്ത്രീശാക്തീകരണം ആരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് കളക്ടര്‍ വിശദമാക്കി. ഷി പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിക്കുന്നവര്‍ സ്വയം പരിശീലകരായി മറ്റുള്ളവര്‍ക്ക് അറിവും മാര്‍ഗനിര്‍ദ്ദേശങ്ങളും പകര്‍ന്ന് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.
സ്വന്തം ജീവിതത്തിലും പഠനകാലത്തുമുണ്ടായ അനുഭവങ്ങളാണ് ഐ.ജി ഹര്‍ഷിത അട്ടലൂരി പങ്കുവെച്ചത്. വിദ്യാര്‍ഥിനികള്‍ക്കായി കായിക പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പരിശീലന പരിപാടിയുമുണ്ട്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റീത്ത ലത ഡിക്കാത്തോ, വുമണ്‍സ് സ്റ്റഡി യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിമിഷ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.