പാല്‍ ഉത്പാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്ര സഹകരണ പരിപാടിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാവര ക്ഷീരോത്പാദക സംഘം സംഘടിപ്പിച്ച പാല്‍ ഉപഭോക്താക്കളുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

വാര്‍ഡ് കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണ്‍  അധ്യക്ഷനായിരുന്നു. സംഘം പ്രസിഡന്റ് പ്രൊഫ. കൃഷ്ണപിള്ള,  കൗണ്‍സിലര്‍മാരായ ഉഷാ മധു, കോമളവല്ലി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനിത തുടങ്ങിയവര്‍ സംസാരിച്ചു.