സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് 2021-23 ബാച്ചിൽ ഒന്നാം വർഷം ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികളുടെ സമ്പർക്ക് ക്ലാസുകൾ മാർച്ച് 20 മുതൽ ആരംഭിക്കും. രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ യൂസർനെയിം, പാസ്‌വേഡ് ഉപയോഗിച്ച് www.scolekerala.org ൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് പഠനകേന്ദ്രത്തിൽ ഹാജരാക്കി ഓഫീസ് സീൽ പതിപ്പിച്ച് സമ്പർക്ക് ക്ലാസിൽ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.