കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത്‌ പതിനാലാം വാർഡിൽ പണി പൂർത്തികരിച്ച വള്ളോംപറമ്പിൽ റാഫേൽ റോഡിന്റെ ഉദ്ഘാടനം കെ.ജെ. മാക്സി എം. എൽ. എ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനെട്ട് ലക്ഷത്തി അറുപതിനായിരം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തികരിച്ചത്.വാർഡ് മെമ്പർ അഡ്വ. മേരി ഹർഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്‌ മെമ്പർ നിത സുനിൽ, മെമ്പർമാരായ സജീവ് ആന്റണി, പി ടി സുധീർ, ജി.സി.ഡി.എ ജനറൽ അംഗം പി.എ. പീറ്റർ, തുടങ്ങിയവർ സംസാരിച്ചു.