വിശാല കൊച്ചി വികസന അതോറിട്ടി (ജിസിഡിഎ) യുടെ 2022-2023 ബജറ്റ് മുന്നൊരുക്ക യോഗങ്ങള്‍ ചേര്‍ന്നു. ജി.സി.ഡി.എ യുടെ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ഭവന പദ്ധതികള്‍, നഗരാസൂത്രണം, കൊച്ചി ഇക്കണോമിക് സിറ്റി, ജി.ഐ.എസ്, സാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ വികസനം, സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയ വിഷയങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ചയായി.

ജി.സി.ഡി.എ ഓഫീസിലും ആലുവ ഗസ്റ്റ് ഹൗസിലുമായി ചേര്‍ന്ന യോഗങ്ങളില്‍ ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള, ടി.ജെ വിനോദ് എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍, ജി.സി.ഡി.എ സെക്രട്ടറി കെ.വി അബ്ദുള്‍ മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു.