സ്‌കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. വിദ്യാർഥികളുടെ യൂസർ നയിം, പാസ്‌വേർഡ് (ആപ്ലിക്കേഷൻ നമ്പർ & ജനന തീയതി) ഇവ ഉപയോഗിച്ച് സ്‌കോൾ- കേരള ഡി.സി.എ വെബ്‌സൈറ്റ് (www.scolekerala.org) മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് അനുവദിച്ച പഠനകേന്ദ്രം കോർഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസ്സുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.