സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന സമം പദ്ധതിയുടെ ജില്ലാതല പരിപാടികളുടെ സംഘാടക സമിതി യോഗം ബേക്കല്‍ ഫോര്‍ട്ട് റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ ചേര്‍ന്നു.സമംപദ്ധതിയുടെ ജില്ലാതല ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ഡെപ്യൂട്ടി സെക്രട്ടറി , സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉദയകുമാര്‍ പദ്ധതി വിശദീകരിച്ചു.

ഏപ്രില്‍ ആദ്യവാരം സംഘടിപ്പിക്കുന്ന ജില്ലാതലപരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ , കണ്‍വീനറായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു. അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, വനിതാ ശിശു വികസന ഓഫീസര്‍ ഷിംന എന്നിവരെ തിരഞ്ഞെടുത്തു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ , പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ പി വത്സന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തള, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ഷിലാസ് പി സി എന്നിവര്‍ സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതവും വജ്രജൂബിലി കോഡിനേറ്റര്‍ ശ്യാംപ്രസാദ് നന്ദിയും പറഞ്ഞു.