കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരിധിയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂവുടമകളില്‍ നിന്നും വിലയ്‌ക്കെടുത്ത ഭൂമി വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാസര്‍കോട്, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് താലൂക്ക് പരിധിയില്‍ താമസക്കാരും സ്വന്തം പേരില്‍ ഭൂമിയില്ലാത്തവരോ, പത്ത് സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവരോ, കുടുംബസ്വത്ത് വിഹിതം ലഭിക്കാന്‍ അര്‍ഹത ഇല്ലാത്തവരോ ആയിരിക്കണം. തീര്‍ത്തും ഭൂരഹിതരായവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷ കാസര്‍കോട്, എന്‍മകജെ, നീലേശ്വരം ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസ്/ കാസര്‍കോട്, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകള്‍/ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 31ന് വൈകിട്ട് അഞ്ചിന് മുമ്പായി കാസര്‍കോട്, എന്‍മകജെ, നീലേശ്വരം ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ് കാസര്‍കോട്/ എന്‍മകജെ/ നീലേശ്വരം, കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 255466.