കൊല്ലം റൂറൽ ജില്ലയിലെ 13 ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ സംബന്ധിച്ച് മാർച്ച് 14 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3.30 വരെ www.mstcecommerce.com (e-auction) മുഖേന നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.