അഭിനയ പ്രതിഭ നെടുമുടി വേണുവിന് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി പ്രദർശിപ്പിച്ചു കൊണ്ടാണ് നെടുമുടി വേണുവിന് മേള ആദരവ് അർപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് അൺ ഫോർഗറ്റബിൾ വേണുച്ചേട്ടൻ’ എന്ന വിഭാഗത്തിലെ പ്രദർശനം ആരംഭിച്ചത്.കള്ളൻ പവിത്രൻ എന്ന ചിത്രമാണ് ഈ വിഭാഗത്തിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്നത്.ഏരീസ് പ്ളക്സിൽ രാവിലെ 11.45 നാണ് പ്രദർശനം.
ആരവം, തമ്പ്, വിടപറയും മുമ്പേ, മാർഗം, 24 നോർത്ത് കാതം തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.