യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്‌ഗാനിലെ ഗർഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയ ഹവ മറിയം അയ്ഷയുടെ രാജ്യാന്തര മേളയിലെ ആദ്യ പ്രദർശനം നാളെ (ചൊവ്വ). രാത്രി 7 ന് ന്യൂ തിയേറ്ററിലെ സ്‌ക്രീൻ ഒന്നിലാണ് ചിത്രത്തിന്റെ പ്രദർശനം. തസ്‌വീർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രത്തിന്റെ സംവിധായിക സഹ്‌റാ കരീമിയാണ്.ഫ്രെമിങ് കോൺഫ്ലിക്റ്റ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.