അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കാര്‍ഷിക കോളേജ് എന്‍എസ് എസിന്റെ സഹകരണത്തോടെ റാണിപുരം വനത്തിനകത്തെ കുളം വൃത്തിയാക്കി. മണ്ണൊലിപ്പ് തടയാനും റാണിപുരം വനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തി. 50 എന്‍ എസ്എസ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.അഷ്‌റഫ്, കാര്‍ഷിക കോളേജ് അധ്യാപകന്‍ ഡോ. നിഷാന്ത്, വനംവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ വനദിനാചരണത്തിന്റെ ഭാഗമായി മലയോരത്തെ വിവിധ കേന്ദ്രങ്ങളില്‍ ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.