അന്തരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പോലീസ് ടീമിന് വിജയം. ഫൈനലില്‍ എക്‌സൈസ് ടീമിനെ 2 ഗോളുകള്‍ക്കാണ് പോലീസ് ടീം പരാജയപ്പെടുത്തിയത്. ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ് ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ടര്‍ഫില്‍ നടന്ന മത്സരം ഡിഎഫ്ഒ പി.ധനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു.