സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഒന്നു മുതല്‍ നാല് വരെ ക്ലാസുകളില്‍ വര്ക്ക്ഷീറ്റ് മാതൃകയിലാണ് പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും.വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വസത്തോടെ നേരിടാന്‍ കഴിയുന്ന നിലയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി.
എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍,കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതാന്‍ മറക്കരുത്.അഞ്ച് മുതല്‍ ഏഴുവരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എട്ട്,ഒമ്പത് ക്ലാസുകളിലെ ചോദ്യപേപ്പറില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്നാകും കൂടുതല്‍ ചോദ്യങ്ങളെന്നും എട്ട്,ഒമ്പത് ക്ലാസുകളിലെ ചോദ്യപേപ്പര്‍ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.ആകെ മൊത്തെ 34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നത്.
കോവിഡ് കാലമാണെങ്കിലും ഒന്നാം ക്ലാസ് മുതല്‍ ഒമ്പത് വരെയുള്ളതും എസ്എസ്എല്‍സി,പ്ലസ് വണ്‍-പ്ലസ് ടു പരീക്ഷകളും നിശ്ചയിച്ച സമയത്തില്‍ തന്നെ നടക്കുമെന്നും മുന്‍പ് തീരുമാനിച്ചതു പോലെ സ്കൂളുകള്‍ കൃത്യസമയത്ത് തുറക്കാനും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.