കേരള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കുള്ള (ബി.എം.സി) ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവുമാണ് ഇന്ന് പഠനമാക്കേണ്ടതും നടപ്പാക്കേണ്ട വിഷയമെന്ന് മന്ത്രി പറഞ്ഞു. വികസനം നമുക്ക് ആവശ്യമാണെങ്കിലും ജൈവ വൈവിധ്യം നമ്മുടെ നിലനില്‍പ്പാണെന്നും എല്ലാവരും അവ തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. കെ.എസ്.ഇ.ബി. മലപ്പുറം ജില്ലാ ഓഫീസിന്റെ പ്രഖ്യാപനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന ജൈവ വൈവിധ്യ വകുപ്പ് ബോര്‍ഡ് അംഗങ്ങളായ ഡോ. ജോര്‍ജ് തോമസ്, കെ.വി ഗോവിന്ദന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ കോര്‍ഡിനേറ്റര്‍ പി. കെ. ഹൈദ്രസ് കുട്ടി, ജില്ലാ ആസൂത്രണ സമിതി ഗവ. നോമിനി ഇ.എന്‍ മോഹന്‍ദാസ്, സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് അംഗം ഡോ.കെ.ടി ചന്ദ്രമോഹനന്‍ എന്നിവര്‍ പങ്കെടുത്തു.