പാലക്കാട് മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്ല് ആദിവാസി കോളനിയിൽ വൈദ്യുതി കുടിശ്ശിക വരുത്തിയതിനാൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതുകൊണ്ട് കുഴൽ കിണറിൽ നിന്നും കുടിവെള്ളം എടുക്കാൻ കഴിയുന്നില്ലെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ കേസെടുത്തു. ഡാമിന്റെ പരിസര പ്രദേശത്ത് കുഴി കുത്തിയാണ് നിലവിൽ ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. പാലക്കാട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് വിശദമായ അന്വേഷണം നടത്തി കുടിശ്ശികയായ വൈദ്യുതി ബിൽ തുക അടച്ച് ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് കമ്മിഷന് ലഭ്യമാക്കുവാനും നിർദ്ദേശിച്ചു.