തിരുവനന്തപുരം വള്ളക്കടവിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു ഭൂമി, കര, സമുദ്രം മുതലായവയുടെ അനിമേറ്റഡ് ഇമേജുകൾ, നഗരവൽക്കരണം, മലിനീകരണം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അടങ്ങുന്ന സയൻസ് ഓൺ സ്ഫിയർ (SOS) ഷോ, 3D തിയേറ്റർ, ജൈവ വൈവിധ്യ മോഡലുകൾ, ഭൂമിയുടെ ഉല്പ്പത്തി മുതൽ നിലവിലെ ജീവ ജാലങ്ങളുടെ വൈവിധ്യം വരെ കാണിക്കുന്ന കിയോസ്‌ക്, അക്വേറിയം എന്നിവ മ്യൂസിയത്തിന്റെ  പ്രത്യേകതകളാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5.15 വരെ പ്രവേശനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org.