സ്ത്രീകൾ സർഗ്ഗാത്മകതയ്ക്കുള്ള ഇടം സ്വയം കണ്ടെത്തണമെന്ന് ഓപ്പൺ ഫോറം. പുരുഷനും സ്ത്രീയും പരസ്പരം ബഹുമാനിക്കണമെന്നും, മനുഷ്യർ എന്ന നിലയിലാണ്  അംഗീകരിക്കപ്പെടേണ്ടതെന്നും അസമീസ് സംവിധായിക ബോബി ശർമ ബർവ പറഞ്ഞു . സ്ത്രീകൾ സർഗ്ഗാത്മകതയ്ക്കുള്ള ഇടം സ്വയം കണ്ടെത്തണമെന്നും മലയാളസിനിമാ രംഗത്ത് സ്ത്രീകൾക്ക് വേണ്ട അംഗീകാരം ലഭിക്കുന്നില്ലെന്നും മിറിയം ജോസഫ് പറഞ്ഞു.പുരുഷമേധാവിത്വം നിറഞ്ഞു നിൽക്കുന്ന സമൂഹത്തിൽ ഫെമിനിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാർഗവും സ്ത്രീകൾക്കില്ലെന്നു കുർദ്ദിഷ് സംവിധായിക  ലിസ ചലാൻ പറഞ്ഞു.

മധുജ മുഖർജി , ബോബി ശർമ ബർവ  താര രാമാനുജൻ , യു.പി .മഹിത,പ്രിയ എന്നിവർ  പങ്കെടുത്തു.