ഭാരതീയ ചികിത്സാ വകുപ്പ് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ സഹായത്തോടെ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കോവിഡാനന്തര രോഗങ്ങളുടെ ചികിത്സക്കായി പുനര്‍ജനി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ കളക്ടര്‍ എ ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എന്‍ ഹരിശങ്കര്‍ പദ്ധതി വിശദീകരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ്, സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് എ. പ്രേമന്‍, തുടങ്ങിയവര്‍ സംസാരിച്ചു.