ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയിൽ മികച്ച വിളവ്. ആലങ്ങാട് കൃഷിഭവൻ ആത്മ സീഡ് മണി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും എവർ ഗ്രീൻ കർഷക സ്വയംസഹായ സംഘവും കൃഷിക്ക് നേതൃത്വം നൽകി. വെണ്ട, പൊട്ടുവെള്ളരി , മുളക്, പാവൽ , പടവലം, തക്കാളി, പയർ എന്നിവയ്ക്ക് നല്ല വിളവ് ലഭിച്ചു. ഒരു ഏക്കർ ഭൂമിയിലാണ് കൃഷി നടത്തിയത്.
പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് പാനായിക്കുളത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു.