അസ്ഗർ ഫർഹാദിയുടെ എ ഹീറോയടക്കം 14 ചിത്രങ്ങൾ രാജ്യാന്തര മേളയുടെ അവസാനദിനത്തിൽ പ്രദർശിപ്പിക്കും. ദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ കഥ പറയുന്ന ലെറ്റ് ഇറ്റ് ബി മോർണിംഗ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ,ലെബനൻ എന്നീ മല്സര ചിത്രങ്ങളും നായാട്ട് ,ബനേർഘട്ട , അടൽ കൃഷ്ണൻ സംവിധാനം ചെയ്ത വുമൺ വിത്ത്  മൂവി കാമറ എന്നീ മലയാള ചിത്രങ്ങളുടെ  പ്രദർശനവും ഇന്നുണ്ടാകും .ഡക് ഡക് ,ദി വണ്ടർലെസ്സ് അബു തുടങ്ങിവയാണ് മേളയുടെ അവസാന ദിനത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.

ദി ടെയിൽ ഓഫ് കിങ് ക്രാബ്, ഔർ റിവർ ഔർ സ്കൈ, ദി ഗ്രേവ്ഡിഗേഴ്സ് വൈഫ് , വെദർ ദി വെതർ ഈസ് ഫൈൻ എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.