ജലാശയ സംരക്ഷണത്തിന് മുന്നൊരുക്കവുമായി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ജൈവവൈവിധ്യ ഗ്രാമസഭ സംഘടിപ്പിച്ചു. വറ്റി വരളുന്ന ജലാശയത്തെ സംരക്ഷിക്കുകയും അടഞ്ഞ് പോകുന്ന നീര്‍ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള കര്‍മ്മപദ്ധതിക്ക് ഗ്രാമസഭ രൂപം കൊടുത്തു. ബിഎംസി ജില്ലാ കോര്‍ഡിനേറ്റര്‍ സച്ചിന്‍ മടിക്കൈ ഗ്രാമസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അദ്ധ്യക്ഷനായി. പിലിക്കോട് കാര്‍ഷിക കോളേജിലെ ഫാം സൂപ്രണ്ട് പി.വി.സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി ,സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷംസുദ്ദീന്‍ ആയിറ്റി, എം സൗദ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഫായിസ് ബീരിച്ചേരി, സിഡിസ് മെമ്പര്‍ ടി.ശ്യാമള, പരിസ്ഥിതി പ്രവര്‍ത്തകരായ എന്‍. സുകുമാരന്‍ മാസ്റ്റര്‍, ഇ . ജയചന്ദ്രന്‍, ടി.നാരായണന്‍, കൃഷ്ണപ്രസാദ്, പി.വി.ദേവരാജന്‍, ആനന്ദന്‍ പേക്കടം, ജയ ദീപ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.വി. വേണുഗോപാല്‍, ഗ്രാമ പഞ്ചായത്ത് പ്ലാന്‍ കോര്‍ഡിനേറ്റര്‍ പി.വി. തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.