ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ക്ഷയരോഗ ദിന മത്സരറാലിയും പൊതുസമ്മേളനവും നടത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. ക്ഷയരോഗ മത്സരറാലി മലപ്പുറം എ.എസ്.പി ഷാഹുല്‍ ഹമീദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ് ഇസ്മായില്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.എന്‍ അനൂപ് സോഷ്യല്‍ മീഡിയ ലോഞ്ചിങും ഐ.എസ്.എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ല ഡേവിഡ് കൈപുസ്തക പ്രകാശനവും നിര്‍വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിബുലാല്‍ ക്ഷയരോഗ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് അഫ്‌സല്‍, ഐ.എം.എ പ്രതിനിധി ഡോ. അശോക വത്സല, കെ.പി.എച്ച്.എ പ്രതിനിധി ഷാഹുല്‍ ഹമീദ്, ഐ.സി.ഡി.എസ് പ്രതിനിധി ജോണ്‍സണ്‍, മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.അനില്‍കുമാര്‍, ടി.ബി കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സി.ഷുബിന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ. അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ടി.ബി ക്വിസ്, റാലി, ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ഹ്രസ്വ ചിത്രം, ആരോഗ്യ സന്ദേശ ഗാനരചന മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അക്ഷയ അവാര്‍ഡുകളും വിതരണം ചെയ്തു.
