ഇന്ധനലാഭത്തിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനും
ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പട്ടികജാതി യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് പദ്ധതിയായ ജീവരഥം ഇ-ഓട്ടോയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുത്ത ഒൻപത് പേരിൽ നാല് പേർക്കാണ് ആദ്യഘട്ടമെന്ന നിലയിൽ വാഹനം വിതരണം ചെയ്തത്. ഗുണഭോക്താവിന് ഓരോ ലക്ഷം വീതം സബ്സിഡി ലഭിക്കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ.ജോമി, ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മുത്തേടന്‍, കെ.വി.രവീന്ദ്രന്‍, ഷാന്റി ഏബ്രഹാം, ഷാരോൺ പനക്കൽ, സെക്രട്ടറി ജോബി തോമസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. സന്ധ്യ, ലീഡ് ബാങ്ക് ജില്ലാ മാനേജർ സി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.